വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വൈപ്പിൻ - ഫോർട്ട് കൊച്ചി തുരങ്ക പാത, പുക്കാട് - മുളവുകാട് പാലം എന്നിവയുടെ ആവശ്യകത മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും ശ്രദ്ധയിൽപ്പെടുത്തി ഗോശ്രീ ദ്വീപ് വികസന സെമിനാർ .
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിൽ നിർദിഷ്ട തീരദേശ റോഡ് പദ്ധതിയും കായലോര റോഡ്, കടൽ ഭിത്തി നിർമാണം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മുൻ ഗോവ പോർട്ട് ചെയർമാൻ ഡോ. ജോസ് പോൾ ശങ്കൂരിക്കൽ തുരങ്ക പാത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സെമിനാർ കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു.